“എനിക്ക് ഇന്ന് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു, സിംഗിൾ എടുത്ത് ജൈസ്വാളിന്റെ കളി ആസ്വദിക്കുകയായിരുന്നു” – സഞ്ജു സാംസൺ

Newsroom

ഇന്ന് 98 റൺസ് എടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാജസ്ഥാൻ റോയൽസ് ഓപ്പണറെ അഭിനന്ദിച്ച് സഞ്ജു സാംസൺ. ഇന്ന് ജൈസ്വാളിന് ഒപ്പം കൂട്ടുകെട്ട് പടുത്ത സഞ്ജു തനിക്ക് ജൈസ്വാളിന്റെ ഇന്നിംഗ്സ് ആസ്വദിക്കേണ്ട ജോലി മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞു.

സഞ്ജു 23 05 11 23 06 51 320

ഇന്ന് എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. സിംഗിൽ എടുത്ത് അവനു ബാറ്റ് കൊടുത്ത് അവന്റെ കളി കാണുക ആയിരുന്നു താൻ. പവർപ്ലേയിൽ അവൻ എങ്ങനെ പോകുന്നുവെന്ന് ബൗളർമാർക്ക് പോലും അറിയാം. പവർപ്ലേയിൽ ബാറ്റ് ചെയ്യുന്നത് അദ്ദേഹം ആസ്വദിക്കുന്നു. സഞ്ജു സാംസൺ പറഞ്ഞു.

ഇന്നത്തെ വിജയം ഗുണം ചെയ്തു എന്നും ഞങ്ങൾക്ക് ബാക്കിയുളാ രണ്ട് മത്സരങ്ങൾ രണ്ട് ക്വാർട്ടർ ഫൈനലുകളായാണ് താൻ കാണുന്നത് എന്നും സഞ്ജു പറഞ്ഞു.ഐപിഎല്ലിൽ ഒരിക്കലും സമ്മർദ്ദം കുറയില്ല. ഓരോ കളിയും ഓരോ ഓവറും പ്രധാനമാണ്. സഞ്ജു പറഞ്ഞു. ഇന്നത്തെ ജയത്തിൽ വളരെ സന്തോഷമുണ്ട്, പക്ഷേ ഞങ്ങൾക്ക് കുറച്ച് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ക്യാപ്റ്റൻ പറഞ്ഞു.