അമ്പയറെ ചോദ്യം ചെയ്തതിന് സഞ്ജു സാംസണെതിരെ BCCI നടപടി

Newsroom

ചൊവ്വാഴ്ച ഡെൽഹിക്ക് എതിരായ മത്സരത്തിൽ അമ്പയറെ ചോദ്യം ചെയ്തതിന് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് എതിരെ നടപടി. മത്സരത്തിൽ വിവാദമായ അമ്പയർ നടപടിയിലൂടെ ആയിരുന്നു സഞ്ജു പുറത്തായത്. ഇതിനു ശേഷം സഞ്ജു ഗ്രൗണ്ട് വിടാൻ വൈകുകയും അമ്പയറോട് ഈ തീരുമാനം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു‌. ഇതിനാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.

സഞ്ജു 24 05 07 23 30 39 888

സഞ്ജുവിന് മാച്ച് ഫീയുടെ 30% പിഴ ചുമത്തി.. സഞ്ജു സാംസണെ പുറത്താക്കിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിന് ഇടയിൽ ആണ് ഈ നടപടി വരുന്നത്. ഇന്നലെ 86 റൺസിൽ നിൽക്കെ ആയിരുന്നു സഞ്ജുവിനെ ഔട്ട് വിളിച്ചത്.

“ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024ലെ 56-ാം മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് മാച്ച് ഫീസിൻ്റെ 30 ശതമാനം പിഴ ചുമത്തി. ഐപിഎല്ലിൻ്റെ പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.8 പ്രകാരം സാംസൺ ലെവൽ 1 കുറ്റം ചെയ്തു. അദ്ദേഹം കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ നടപടി സ്വീകരിക്കുകയും ചെയ്തു.” ബിസിസിഐയുടെ പ്രസ്താവനയിൽ പറയുന്നു.