സഞ്ജുവും പിള്ളേരും പ്ലേ ഓഫ് ഉറപ്പിച്ചു!!

Newsroom

സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു. ഇന്ന് ഡൽഹി ക്യാപിറ്റൽസ് ലക്നൗ സൂപ്പർ ജയന്റ്സിനോട് പരാജയപ്പെടുത്തിയതോടെയാണ് രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് യോഗ്യത ഉറപ്പായത്. ഇനിയും രണ്ട് മത്സരങ്ങൾ ശേഷിക്കെ ആണ് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. ഇന്ന് ലക്നൗ തോറ്റതോടെ ഇനി രാജസ്ഥാനെ പോയിന്റ് ടേബിളിൽ മറികടക്കാൻ ലക്നൗ, ആർസിബി, ഡെൽഹി എന്നീ ടീമുകൾക്ക് ആവില്ല. അതുകൊണ്ട് തന്നെ ആദ്യനാലിൽ ഒരു സ്ഥാനം രാജസ്ഥാൻ റോയൽസിന് ഉറപ്പായി കഴിഞ്ഞു.

സഞ്ജു <del datetime= 24 04 01 22 49 45 855″ width=”1024″ height=”683″ class=”alignnone size-large wp-image-313520″ />

രാജസ്ഥാൻ റോയൽസിന് ഇപ്പോൾ 16 പോയിൻറ് ആണ് ഉള്ളത്. ഒരു മത്സരം ബാക്കിയുള്ള ലക്‌നൗ, ആർ സി ബി എന്നിവർ 12 പോയിന്റിലും, എല്ലാ മത്സരങ്ങളും കഴിഞ്ഞ ഡൽഹി 14 പോയിന്റിലും നിൽക്കുന്നു‌‌ ഇവർക്ക് എല്ലാവർക്കും ലീഗ് ഘട്ടത്തിൽ ഇനി 14നു മേലെ പോയിന്റ് നേടാൻ ആകില്ല. ഇതോടെ പ്ലേ ഓഫിൽ രണ്ട് സ്ഥാനങ്ങൾ തീരുമാനം ആയി. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും യോഗ്യത ഉറപ്പിച്ചിരുന്നു.

ഇനി ശേഷിക്കുന്ന രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങൾക്കായി സൺ റൈസേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡെൽഹി ക്യാപിറ്റൽസ്, ആർ സി ബി, ലഖ്നൗ എന്നിവരാണ് പോരാടുന്നത്. ഇതിൽ മോശം റൺ റേറ്റ് ഉള്ള ഡെൽഹി, ലഖ്നൗ എന്നിവർക്ക് പ്രതീക്ഷ കണക്കിൽ മാത്രമാണ്.