തിരക്കു പിടിച്ച് ഔട്ട് വിളിച്ച് തേർഡ് അമ്പയർ, ഗ്രൗണ്ട് വിടാതെ സഞ്ജു സാംസൺ

Newsroom

ഒരു തേർഡ് അമ്പയർ തീരുമാനം കൂടെ ഈ സീസൺ ഐ പി എല്ലിൽ വിവാദമായിരിക്കുകയാണ്. ഇന്ന് സഞ്ജു സാംസൺ ഔട്ട് ആയത് ആണ് ചോദ്യങ്ങൾ ഉയരാബ് കാരണമായത്. ഇന്ന് രാജസ്ഥാൻ ഡെൽഹിക്ക് എതിരെ ചെയ്സ് ചെയ്യവെ നിർണായക ഘട്ടത്തിലാണ് സഞ്ജു ഔട്ട് ആയത്. സഞ്ജു മുകേഷ് കുമാറിന്റെ പന്തിൽ സിക്സ് അടിക്കവെ ലൈനിൽ വെച്ച് ഷായ് ഹോപ് ക്യാച്ച് ചെയ്ത് ഔട്ട് ആവുക ആയിരുന്നു.

Picsart 24 05 07 23 07 19 276

ആ ക്യാചിന്റെ റീപ്ലേയിൽ ഷായ് ഹോപിന്റെ കാല് ബൗണ്ടറി ലൈനിന് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആയിരുന്നു. ഒരൊറ്റ തവണ റീപ്ലേ കണ്ട് വളരെ പെട്ടെന്ന് തന്നെ അമ്പയർ ഔട്ട് എന്ന് വിധിച്ചു. ഒന്ന് സൂം ചെയ്ത് നോക്കി പരിശോധിക്കാൻ പോലും അമ്പയർ തയ്യാറായില്ല. ഇത് സഞ്ജുവിനെ രോഷാകുലനാക്കി.

സഞ്ജു 24 05 07 23 07 40 142

സഞ്ജു ഗ്രൗണ്ട് വിട്ടു പോകാൻ തയ്യാറായില്ല. സഞ്ജു അമ്പയറോട് റിവ്യൂ ആവശ്യപ്പെട്ടു എങ്കിലും അതിന് സമയം ഉണ്ടായിരുന്നില്ല. തുടർന്ന് നിരാശയോടെ ആണ് സഞ്ജു ഗ്രൗണ്ട് വിട്ടത്. 46 പന്തിൽ നിന്ന് 86 റൺസ് സഞ്ജു എടുത്തിരുന്നു.