എവിടെയാണ് പിഴച്ചത് എന്ന ചോദ്യത്തിന് തനിക്ക് ഉത്തരം ഇല്ലാ എന്ന് സഞ്ജു സാംസൺ

Newsroom

ഇന്ന് ആർ സി ബിക്ക് എതിരെ ഏറ്റ പരാജയത്തിൽ എവിടെയാണ് ഞങ്ങൾക്ക് പിഴച്ചത് എന്നതിൽ തനിക്ക് ഉത്തരമില്ല എന്ന് സഞ്ജു സാംസൺ. ഇന്ന് 59 റൺസിനാണ് രാജസ്ഥാൻ റോയൽസ് ഓൾ ഔട്ടായത്. എവിടെയാണ് ടീമിന് പിഴച്ചത് എന്ന കാര്യത്തിൽ കൃത്യമായ ഒരു ഉത്തരം തന്റെ കയ്യിൽ ഉണ്ടെന്ന് തോന്നുന്നില്ല എന്ന് സഞ്ജു സാംസൺ മത്സര ശേഷം പറഞ്ഞു..

സഞ്ജു 23 05 14 18 49 00 416

എന്നാൽ പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്നും സഞ്ജു പറഞ്ഞു. ഐ‌പി‌എല്ലിന്റെ സ്വഭാവം നമുക്കെല്ലാം അറിയാം, ലീഗ് ഘട്ടത്തിൽ ചില രസകരമായ കാര്യങ്ങൾ സംഭവിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് നമ്മൾ ശക്തമായി നിലകൊള്ളണം. ഒരു ദിവസം വിശ്രമിച്ച് ധർമ്മശാലയിലെ അവാസാന കളിയെക്കുറിച്ച് ചിന്തിക്കണം. സഞ്ജു പറഞ്ഞു.

ശക്തമായ രീതിയിൽ ലീഗ് ഘട്ടം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു ടീമെന്ന നിലയിൽ ഈ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കണം എന്നും സഞ്ജു പറഞ്ഞു. അവസാന മത്സരൻ ജയിച്ചാലും രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് യോഗ്യത സാധ്യതകൾ മറ്റു മത്സര ഫലങ്ങളെ അപേക്ഷിച്ചാകും.