പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ചെന്നൈ, ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനം

Sports Correspondent

Ruturajconway
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈയും കൊൽക്കത്തയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. നിലവിൽ രണ്ടാം സ്ഥാനത്ത് 15 പോയിന്റുമായുള്ള ചെന്നൈ ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കും. അതേ സമയം പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ കൊൽക്കത്തയ്ക്ക് വിജയം വേണം. 10 പോയിന്റുള്ള കൊൽക്കത്ത നിലവിൽ എട്ടാം സ്ഥാനത്താണ്. ഇന്ന് പരാജയമാണ് ഫലമെങ്കിൽ കൊൽക്കത്തയും പ്ലേ ഓഫ് കാണാതെ പുറത്താകും.

ചെന്നൈ നിരയിൽ മാറ്റങ്ങളൊന്നുമില്ലാത്തപ്പോള്‍ കൊൽക്കത്തയ്ക്കായി വൈഭവ് അറോറ അനുകുൽ റോയയ്ക്ക് പകരം ടീമിലേക്ക് വരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Ambati Rayudu, Shivam Dube, Moeen Ali, Ravindra Jadeja, MS Dhoni(w/c), Deepak Chahar, Tushar Deshpande, Maheesh Theekshana

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Rahmanullah Gurbaz(w), Jason Roy, Nitish Rana(c), Andre Russell, Rinku Singh, Shardul Thakur, Sunil Narine, Vaibhav Arora, Harshit Rana, Suyash Sharma, Varun Chakaravarthy