IPL ഫൈനലിൽ ആരു ജയിക്കുമെന്ന് പറയാനാകില്ല, രണ്ട് ടീമുകളും മികച്ച ടീമുകളാണെന്ന് സഞ്ജു

Newsroom

ഐ പി എൽ ഫൈനലിൽ ആര് കിരീടം നേടുമെന്ന് പ്രവചിക്കാൻ ആകില്ല എന്ന് സഞ്ജു സാംസൺ. ഇന്നലെ സൺ റൈസേഴ്സിന് എതിരായ മത്സരത്തിനു ശേഷം ഫൈനലിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയുക ആയിരുന്നു സഞ്ജു. ഫൈനൽ പ്രവചനാതീതം ആണെന്നും രണ്ടു ടീമുകളും ശക്തരാണെന്നും സഞ്ജു പറഞ്ഞു.

സഞ്ജു 24 05 20 00 04 23 406

ചെന്നൈയിലെ സാഹചര്യങ്ങൾ മുതലാക്കാൻ കഴിയുന്ന താരങ്ങൾ രണ്ടു ടീമിലും ഉണ്ട്. അതുകൊണ്ട് ശക്തമായ പോരാട്ടം കാണാൻ ആകും. സഞ്ജു പറഞ്ഞു. സൺ റൈസേഴ്സിന് ഒരു ഭയവും ഇല്ലാതെ ബാറ്റു ചെയ്യുന്ന ബാറ്റർമാരുണ്ട്. അവർക്ക് അത് വലിയ ശക്തിയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആകട്ടെ അവർ കളിക്കുന്ന രീതി മികച്ചതാണ്. തീർത്തും ആധിപത്യം പുലർത്തിയാണ് അവർ ഒരോ മത്സരവും വിജയിക്കുന്നത്. സഞ്ജു പറഞ്ഞു.

വീട്ടിലിരുന്ന ആസ്വദിക്കാൻ ആകുന്ന മത്സരമാകും ഫൈനൽ എന്നും ഇരു ടീമുകൾക്കും ആശംസ നേരുന്നതായും സഞ്ജു പറഞ്ഞു.