ഡി ഹിയ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വല കാക്കും

അവസാന കുറച്ച് കാലമായി ദയനീയ ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയെ ഗോൾകീപ്പർ സ്ഥാനത്തു നിന്ന് മാറ്റില്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ വീണ്ടും പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെയും പിഴവ് വരുത്തിയതോടെ ഡി ഹിയയെ പുറത്തിരുത്തണം എന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡി ഹിയയെ പുറത്താക്കില്ല എന്ന് ഒലെ ആവർത്തിച്ചു. അവസാന മൂന്നു മത്സരങ്ങളിലും ഡി ഹിയയുടെ പിഴവുകളായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.

എന്നാൽ അവസാന കുറച്ച് കാലമായി ഡി ഹിയയെ കുറിച്ച് നിർഭാഗ്യവശാൽ മോശം വാർത്തകളാണ് വരുന്നത് എങ്കിലും ഡി ഹിയ മികച്ച താരം തന്നെയാണെന്ന് ഒലെ പറഞ്ഞു. ഹഡേഴ്സ്ഫീൽഡിനെതിരെ കളിക്കാൻ ഡി ഹിയ തയ്യാറാണ് എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ കീപ്പറായ റൊമേരിയോയ്ക്ക് പരിക്കാണെന്നും ഒലെ പറഞ്ഞു.

Exit mobile version