തുടക്കം പിഴച്ച സൺറൈസേഴ്സിന് ആശ്വാസമായി സമദിന്റെയും റഷീദ് ഖാന്റെയും ഇന്നിംഗ്സുകള്‍

Sports Correspondent

സൺറൈസേഴ്സിന്റെ ടോപ് ഓര്‍ഡറും മിഡിൽ ഓര്‍ഡറും ഒരു പോലെ പരാജയപ്പെട്ട മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിന് നേടാനായത് 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ്. 28 റൺസ് നേടിയ അബ്ദുള്‍ സമദ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഡേവിഡ് വാര്‍ണറെ പൂജ്യത്തിന് ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം വൃദ്ധിമന്‍ സാഹ(18), കെയിന്‍ വില്യംസൺ(18), മനീഷ് പാണ്ടേ(17) എന്നിവര്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയപ്പോള്‍ സൺറൈസേഴ്സ് ബാറ്റിംഗിന്റെ താളം തെറ്റി.

അവസാന ഓവറിൽ അബ്ദുള്‍ സമദും റഷീദ് ഖാനും ചേര്‍ന്നാണ് സൺറൈസേഴ്സിനെ 134 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്. മൂന്ന് വിക്കറ്റുമായി കാഗിസോ റബാഡ ബൗളിംഗിനെ മുന്നിൽ നിന്ന് നയിച്ചപ്പോള്‍ നോര്‍ക്കിയ വെറും 12 റൺസാണ് തന്റെ 4 ഓവറിൽ വിട്ട് നല്‍കിയത്.

ആന്‍റിച്ച് നോര്‍ക്കിയ, അക്സര്‍ പട്ടേൽ എന്നിവര്‍ 2 വീതം വിക്കറ്റ് നേടിയപ്പോള്‍‍ ഡല്‍ഹിയുടെ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് മത്സരത്തിൽ പന്തെറിഞ്ഞത്.