ഡിഫൻസീവ് മിഡ്ഫീൽഡർ കമാര നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും

Img 20210922 205047

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ നന്നായി കളിച്ച ഖാസ കമാരയുടെ കരാർ ക്ലബ് പുതുക്കി. മൗറിത്താനിയൻ താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഒരു വർഷത്തെ പുതിയ കരാർ ആണ് ഒപ്പുവെച്ചത്‌. 28കാരനായ താരം കഴിഞ്ഞ സീസണിലാണ് നോർത്ത് ഈസ്റ്റിൽ എത്തിയത്. നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് വരെയുള്ള യാത്രയിൽ വലിയ പങ്കുവഹിച്ചിരുന്നു. 21 മത്സരങ്ങൾ താരം ലീഗിൽ കളിച്ചു. ഒരു അസിസ്റ്റും സംഭാവന നൽകി.

ഫ്രാൻസി ജനിച്ച കമാര മൗറിത്താനിയൻ ദേശീയ ടീമിനായാണ് കളിക്കുന്നത്. മൗറിത്താനിയക്ക് വേണ്ടി അവസാന ആഫ്രിക്കൻ നാഷൺസ് കപ്പിലടക്കം കളിച്ചിരുന്നു. നാലു വർഷത്തോളം എ ഒ ക്സാനിന്തിക്ക് വേണ്ടിയും ഒരു വർഷം എർഗോടെലിസിന് വേണ്ടിയും കമാര കളിച്ചിട്ടുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും സെന്റർ ബാക്കായും റൈറ്റ് ബാക്കായും കളിക്കാനും കമാരയ്ക്ക് ആകും.

Previous articleസെമി ലക്ഷ്യമിട്ട് ഗോകുലം
Next articleതുടക്കം പിഴച്ച സൺറൈസേഴ്സിന് ആശ്വാസമായി സമദിന്റെയും റഷീദ് ഖാന്റെയും ഇന്നിംഗ്സുകള്‍