സാള്‍ട്ടടിയിൽ കാലിടറി ആര്‍സിബി, ഡൽഹിയ്ക്ക് മിന്നും വിജയം

Sports Correspondent

Marshsalt
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിലിപ്പ് സാള്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിൽ ആര്‍സിബി ബൗളര്‍മാര്‍ക്ക് കാലിടറി. ഇതോടെ അവസാന സ്ഥാനക്കാരായിരുന്ന ഡൽഹി ക്യാപിറ്റൽസ് ആര്‍സിബിയ്ക്കെതിരെ 7 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. 182 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡൽഹി 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്.

പവര്‍പ്ലേയുടെ അവസാന ഓവറിൽ ഡേവിഡ് വാര്‍ണറെ ഡൽഹിയ്ക്ക് നഷ്ടമായെങ്കിലും സാള്‍ട്ട് – വാര്‍ണര്‍ കൂട്ടുകെട്ട് 60 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 14 പന്തിൽ 22 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ ജോഷ് ഹാസൽവുഡ് ആണ് ഇരയാക്കിയത്.

Joshhazlewood

പത്തോവറിൽ 115 റൺസാണ് ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. അവസാന പത്തോവറിൽ വെറും 67 റൺസ് മതിയായിരുന്നു ഡൽഹിയ്ക്ക് വിജയിക്കാനായി. 32 പന്തിൽ നിന്ന് 59 റൺസ് നേടിയ സാള്‍ട്ട് – മാര്‍ഷ് കൂട്ടുകെട്ടിനെ ഹര്‍ഷൽ പട്ടേലാണ് തകര്‍ത്തത്. 17 പന്തിൽ 26 റൺസ് നേടിയ മിച്ചൽ മാര്‍ഷിന്റെ വിക്കറ്റാണ് താരം നേടിയത്.

മാര്‍ഷ് പുറത്തായ ശേഷം സാള്‍ട്ട് – റോസ്സോവ് കൂട്ടുകെട്ടും അടിച്ച് തകര്‍ത്തപ്പോള്‍ ഡൽഹി അനായാസ വിജയത്തിലേക്ക് നീങ്ങി. അവസാന ആറോവറിൽ ടീമിന് വെറും 23 റൺസ് മാത്രമായിരുന്നു നേടേണ്ടിയിരുന്നത്. 45 പന്തിൽ 87 റൺസ് നേടിയ സാള്‍ട്ട് ജയത്തിന് അരികെ നിൽക്കുമ്പോള്‍ ആണ് പുറത്തായത്.

മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 52 റൺസാണ് നേടിയത്.  റോസ്സോവ് 35 റൺസുമായി പുറത്താകാതെ നിന്നു.