എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആയി ഈ സീസണിൽ ഉണ്ടാകില്ല. പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇന്ന് ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ന് ഐ പി എല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങി റുതുരാജ് ആണ് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് റുതുരാജ് ഗെയ്ക്‌വാദ് സി എസ് കെയുടെ പുതിയ ക്യാപ്റ്റൻ ആണെന്ന് ഐ പി എൽ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Presenting @ChennaiIPL's Captain – @Ruutu1331 🙌🙌#TATAIPL pic.twitter.com/vt77cWXyBI
— IndianPremierLeague (@IPL) March 21, 2024
കഴിഞ്ഞ വർഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള വിജയം ഉൾപ്പെടെ, 42 കാരനായ ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.
ധോണി മുമ്പ് ജഡേജയ്ക്ക് വേണ്ടി ക്യാപ്റ്റൻസി ഒഴിഞ്ഞിരുന്നു. അന്ന് സി എസ് കെ പ്രതിസന്ധിയിൽ ആവുകയും ധോണി തിരികെ ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടതായും വന്നിരുന്നു. ഇത്തവണ റുതുരാജ് ധോണിയുടെ പിൻഗാമി ആയി വിജയം കണ്ടെത്തും എന്നാകും സി എസ് കെയുടെ പ്രതീക്ഷ.