ഐ പി എൽ നാളെ മുതൽ, പുതിയ നിയമം, പുതിയ മാറ്റം.. അറിയാം

Newsroom

Picsart 24 03 21 15 52 13 565
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ പുതിയ സീസൺ നാളെ ചെന്നൈയിൽ ആരംഭിക്കുകയാണ്. ഈ ഐ പി എൽ സീസണിൽ രണ്ട് പ്രധാന മാറ്റങ്ങൾ ആണ് ഉള്ളത്. ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ എറിയാൽ ബൗളർമാരെ ഈ സീസൺ മുതൽ അനുവദിക്കും. മുമ്പ് ഒരു ബൗൺസർ മാത്രമെ ഒരു ഓവറിൽ പറ്റുമായിരുന്നുള്ളൂ. രണ്ടാമത്തെ ബൗൺസർ എറിഞ്ഞാൽ നോ ബോൾ ആകുമായിരുന്നു. ഇനി അതാകില്ല.

ഐ പി എൽ 24 03 21 15 52 34 166

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇപ്പോഴും ഒരു ബൗൺസർ മാത്രമെ പറ്റുകയുള്ളൂ. ഈ ഐ പി എല്ലിൽ പുതിയ നിയമം പേസ് ബൗളർമാർക്ക് സഹായകരമാകും. ഇന്ത്യയുടെ ആഭ്യന്തര ടി20 ചാമ്പ്യൻഷിപ്പായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഇത് പരീക്ഷിച്ചിരുന്നു.

ബൗൺസർ നിയമം കൂടാതെ സ്മാർട്ട് റീപ്ലേ സിസ്റ്റവും ഈ ഐ പി എല്ലിൽ കാണാം. അമ്പയറിംഗ് തീരുമാനങ്ങളിൽ വലിയ സഹായകമാകുന്ന നീക്കമാകും ഇത്. അത്യാധുനിക സാങ്കേതികവിദ്യയായ സ്മാർട്ട് റീപ്ലേ സിസ്റ്റം ടി വി അമ്പയറെ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.

കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച ഇംപാക്റ്റ് പ്ലെയർ നിയമം ഈ സീസണിലും തുടരും. എന്നാൽ ഐസിസി ഇപ്പോൾ പരീക്ഷിക്കുന്ന സ്റ്റോപ്പ് ക്ലോക്ക് റൂൾ ഈ സീസൺ ഐ പി എല്ലിൽ പരീക്ഷിക്കില്ല.