ഇന്ന് തീപ്പാറും മത്സരം, സഞ്ജുവിന്റെ രാജസ്ഥാൻ സൺറൈസേഴ്സിന് എതിരെ

Newsroom

Updated on:

ഇന്ന് ഐപിഎല്ലിൽ തീപാറുന്ന മത്സരമാണ് നടക്കാൻ പോകുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും ലീഗിലെ വമ്പൻ അടിക്കാരും റെക്കോർഡുകൾ തകർക്കുന്നവരുമായ സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടുന്നു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്.

Klaasensamad

അവസാന കുറച്ചു മത്സരങ്ങൾ ആയി പിറകോട്ട് പോയ സൺറൈസസിന് തിരികെ വിജയത്തിലേക്ക് എത്താനുള്ള ഒരു മത്സരമായാകും ഇതിനെ സമീപിക്കുക. സഞ്ജുവിന്റെ രാജസ്ഥാൻ ഇപ്പോൾ ഗംഭീര ഫോമിൽ ആണുള്ളത്. അവസാന മത്സരം കൂടി ജയിച്ച അവർ ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചത് പോലെയാണ്. ഇന്ന് കൂടി വിജയിക്കുകയാണെങ്കിൽ അവർ കണക്കുകളിലും പ്ലേ ഓഫ് ഉറപ്പിക്കും. പ്ലേ ഉറപ്പിക്കുന്ന ആദ്യ ടീമായി അവർ മാറും.

ക്യാപ്റ്റൻ സഞ്ജു സാംസന്റെ ഫോം തന്നെയാണ് രാജസ്ഥാൻ റോയൽസിന് ഏറ്റവും കരുത്താകുന്നത്. കഴിഞ്ഞ മത്സരത്തിൽ ജൂറൽ കൂടെ ഫോമിൽ ആയതോടെ രാജസ്ഥാൻ റോയൽസിന്റെ എല്ലാവരും ഫോമിൽ ആയിട്ടുണ്ട്. ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ടീമിൽ ചില മാറ്റങ്ങൾ ടീമിൽ വരുത്താൻ സാധ്യതയുണ്ട്.

സൺറൈസസ് ഹൈദരാബാദ് അവസാന രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട് ഒന്ന് പിറകോട്ട് പോയി നിൽക്കുകയാണ്. അവർക്ക് വിജയത്തിലേക്ക് എത്തി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ട് അവർ ശക്തമായ ഒരു തിരിച്ചുവരവ് ഇന്ന് നടത്താൻ ശ്രമിക്കും. അവസാന രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തതായിരുന്നു സൺ റൈസേഴ്സിന് പ്രശ്നമായത്. അതുകൊണ്ട് അവർ ഇന്ന് ടോസ് കിട്ടുകയാണെങ്കിൽ ബാറ്റ് ചെയ്യാൻ ആണ് സാധ്യത.

ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം സൗജന്യമായി ജിയോ സിനിമയിൽ കാണാം.