അവസാന സെഷനിൽ മികച്ച താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്, ടീമിലേക്ക് മുന്‍ നിര വിദേശ താരങ്ങള്‍

Sports Correspondent

ആദ്യ ദിവസത്തെ മികച്ച താരങ്ങളിൽ ചിലരെ സ്വന്തമാക്കിയ രാജസ്ഥാന്‍ ഇന്ന് പതിഞ്ഞ മട്ടിലാണ് ലേലത്തിനിറങ്ങിയത്. എന്നാൽ ലേലം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മികച്ച ഏതാനും താരങ്ങളെ ടീം സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടത്. ന്യൂസിലാണ്ടിന്റെ ഓള്‍റൗണ്ടര്‍മാരായ ജെയിംസ് നീഷത്തിനെ 1.5 കോടിയ്ക്കും ഡാരിൽ മിച്ചലിനെ 75 ലക്ഷത്തിനും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെ 1 കോടിയ്ക്കും നഥാന്‍ കോള്‍ട്ടര്‍ നൈലിനെ 2 കോടിയ്ക്കും ടീം സ്വന്തമാക്കി. കരുൺ നായരെ 1.40 കോടി രൂപയ്ക്കും ടീം നേരത്തെ സ്വന്തമാക്കിയിരുന്നു. 50 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Darylmitchell

കുൽദീപ് സെന്‍ (20 ലക്ഷം), ധ്രുവ് ജുറെൽ 20 ലക്ഷം (20 ലക്ഷം), തേജസ് ബറോക്ക (20 ലക്ഷം), ശുഭം ഗര്‍വാഹ് (20 ലക്ഷം) എന്നിവരെയും ഫ്രാഞ്ചൈസി ടീമിലേക്ക് എത്തിയ്ക്കുകയായിരുന്നു.