പവർപ്ലേയിൽ തന്നെ കളി തോറ്റു എന്ന് സംഗക്കാര, ഇനി അഭിമാനത്തിനായി കളിക്കാം

Newsroom

Picsart 23 05 15 01 49 24 921
Download the Fanport app now!
Appstore Badge
Google Play Badge 1

മോശം പവർപ്ലേ ആണ് രാജസ്ഥാൻ റോയൽസിനെ തകർത്തെന്ന് അവരുടെ ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര പറഞ്ഞു. ഇത് മോശം ബാറ്റിംഗ് പ്രകടനമായിരുന്നു. അവരെ 170-ൽ എത്തിക്കാൻ ഞങ്ങൾ നന്നായി ബൗൾ ചെയ്തുവെന്ന് ഞാൻ കരുതി, അത് ഈ പിച്ചിൽ ചേസ് ചെയ്യാൻ ആകുന്ന സ്കോർ ആയിരുന്നു. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംഗക്കാര പറഞ്ഞു.

സംഗ 23 05 14 18 21 14 160

“നിർഭാഗ്യവശാൽ പവർപ്ലേയിൽ തന്നെ ഞങ്ങൡ അഞ്ച് വിക്കറ്റ് പോയി, അവിടെ തന്നെ ഞങ്ങളുടെ കളി അവസാനിച്ചു” സംഗക്കാര പറഞ്ഞു. ഐപിഎൽ 2023 പോയിന്റ് പട്ടികയിൽ ടീം ഇപ്പോൾ (ആറാം) സ്ഥാനത്താണെങ്കിലും അഭിമാനത്തോടെ കളിക്കാൻ രാജസ്ഥാൻ റോയൽസിന്റെ താരങ്ങളോട് സംഗക്കാര അഭ്യർത്ഥിച്ചു.