രാജസ്ഥാന്റെ ഏറ്റവും വലിയ തോൽവി, റൺ റേറ്റും കൂപ്പുകുത്തി

Sports Correspondent

ഇന്ന് ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിൽ 112 റൺസിന്റെ തോൽവിയേറ്റുവാങ്ങിയപ്പോള്‍ അത് രാജസ്ഥാന്‍ റോയൽസിന്റെ ഏറ്റവും വലിയ തോൽവി ആയിരുന്നു. 63 പന്തുകള്‍ മാത്രം നീണ്ട് നിന്ന രാജസ്ഥാന്റെ ഇന്നിംഗ്സ് 59 റൺസിന് അവസാനിച്ചപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ 28 റൺസിന് ടീം 5 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ 19 പന്തിൽ 35 റൺസ് നേടിയ ഹെറ്റ്മ്യര്‍ ആണ് രാജസ്ഥാനെ വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.

ആര്‍സിബിയ്ക്കെതിരെ മുമ്പ് 58 റൺസിന് ഓള്‍ഔട്ട് ആയ ചരിത്രമുള്ള ടീം ഇന്ന് 59 റൺസിന് പുറത്തായപ്പോള്‍ ഐപിഎലിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറായിരുന്നു ഇത്. ഈ വലിയ തോൽവി ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെയും വല്ലാതെ ബാധിക്കുമെന്ന് ഇതോടെ ഉറപ്പായി.

നേരത്തെ മികച്ച രീതിയിലുണ്ടായിരുന്ന റൺ റേറ്റ് ഇന്നത്തെ മത്സരത്തോടെ ഇടിഞ്ഞു. എന്നാൽ നെഗറ്റീവിലേക്ക് റൺ റേറ് കൂപ്പുകുത്തിയില്ലെന്നതിൽ ടീമിന് ചെറിയ ആശ്വാസം നേടാം.