രാജസ്ഥാൻ റോയൽസ് താരം ആഡം സാമ്പ IPL-ൽ നിന്ന് പിന്മാറി

Newsroom

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ (ആർആർ) വിദേശ ലെഗ് സ്പിന്നർ ആഡം സാമ്പ വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ൽ നിന്ന് പിന്മാറി. ബിഗ് ബാഷ് ലീഗും (BBL) ഐസിസി പുരുഷ ഏകദിന ലോകകപ്പ് 2023 ഉൾപ്പെടെ തിരക്കുള്ള ഷെഡ്യൂൾ ആയതിനാൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആയിരുന്നില്ല എന്നും അതാണ് ഇടവേള എടുക്കുന്നത് എന്നും സാമ്പ അറിയിച്ചു.

സാമ്പ 24 03 21 17 42 12 290

ആറ് മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച അദ്ദേഹം എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 8.55 റൺസായിരുന്നു അദ്ദേഹത്തിൻ്റെ ഇക്കോണമി നിരക്ക്. രാജസ്ഥാൻ 1.5 കോടി രൂപയ്ക്ക് ആയിരുന്നു ഒരു സീസൺ മുമ്പ് ഓസ്‌ട്രേലിയൻ സ്പിന്നറെ ടീമിൽ എടുത്തത്.