വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർക്കായി ആറ് ടീമുകൾടെ പോരാട്ടം, ഏഴേ മുക്കാൽ കോടിക്ക് സൺറൈസേഴ്സ് റാഞ്ചി

വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർക്കായി ആറ് ഐപിഎൽ ടീമുകളുടെ പോരാട്ടം. ഒടുവിൽ ഏഴേ മുക്കാൽ കോടിക്ക് താരത്തെ സൺറൈസേഴ്സ് ഹൈദരാബാദ് റാഞ്ചി. വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിനെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് 7.75 കോടിക്ക് സ്വന്തമാക്കിയത്. ലക്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, എന്നീ ടീമുകളാണ് താരത്തിനായി രംഗത്ത് വന്നത്.

തുടക്കത്തിൽ മുബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സുമായിരുന്നു താരത്തിനായി വന്നത്‌. പിന്നീട് ലേലം 2.60കോടി എത്തിയപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് രംഗത്ത് വന്നു. അതിന് ശേഷം 4 കോടി എത്തിയപ്പോൾ സൺറൈസേഴ്സ് രംഗത്ത് വന്നു. അഞ്ചരക്കോടിക്ക് ശേഷം സൺറൈസേഴ്സും രാജസ്ഥാൻ റോയൽസുമായിരുന്നു ഷെപ്പേർഡിനായി പോരാടിയത്‌. ഒടുവിൽ സൺ റൈസേഴ്സ് വെസ്റ്റ് ഇൻഡീസ് താരത്തെ സ്വന്തമാക്കുകയായിരുന്നു.