ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് മുൻപിൽ മഹേന്ദ്ര സിംഗ് ധോണി മാത്രം. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ കളിക്കാനിറങ്ങിയതോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമായി രോഹിത് ശർമ്മ മാറിയത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരം രോഹിത് ശർമ്മയുടെ 194മത്തെ മത്സരമായിരുന്നു.
195 മത്സരങ്ങൾ കളിച്ച മഹേന്ദ്ര സിംഗ് ധോണിയാണ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. 193 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച സുരേഷ് റെയ്നയുടെ റെക്കോർഡാണ് രോഹിത് ശർമ്മ മറികടന്നത്. നേരത്തെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്ന ടൂർണമെന്റിൽ നിന്ന് വിട്ട് നിന്നിരുന്നു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ഏറ്റവും കൂടുതൽ നേടിയ ക്യാപ്റ്റൻ കൂടിയാണ് രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസിന് വേണ്ടി 4 കിരീടങ്ങൾ രോഹിത് ശർമ്മ നേടികൊടുത്തിട്ടുണ്ട്.