ഐ പി എല്ലിൽ 6000 എന്ന നാഴികക്കല്ല് കടന്ന് രോഹിത് ശർമ്മ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് തികയ്ക്കുന്ന നാലാമത്തെ ബാറ്ററായി രോഹിത് ശർമ്മ. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ഇടയിലാണ് രോഹിത് ഈ കടമ്പ കടന്നത്. ഈ നാഴികക്കല്ലിലെത്താൻ 14 റൺസ് വേണ്ടിയിരുന്ന രോഹിതിന് ഇന്ന് 28 റൺസ് നേടാൻ ആയി.

രോഹിത് 23 04 18 21 58 51 806

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർസിബി) വിരാട് കോഹ്‌ലി, ഡൽഹി ക്യാപിറ്റൽസിന്റെ (ഡിസി) ഡേവിഡ് വാർണർ, പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) ശിഖർ ധവാൻ  എന്നിവരാണ് ഐ പി എല്ലിൽ 6000 ക്ലബ്ബിലെ മറ്റ് ബാറ്റർമാർ.

തന്റെ 227-ാം ഐപിഎൽ ഇന്നിംഗ്‌സിൽ ആയിരുന്നു രോഹിത് ഈ നേട്ടത്തിൽ എത്തിയത്. 6000 എടുക്കാൻ ഏറ്റവും വേഗത കൂടുതൽ ഇന്നിംഗ്സ് വേണ്ടി വന്നത് രോഹിതിനാണ്‌.