ഇത് റിയാൻ റയാൻ പരാഗിന്റെ സീസൺ ആണെന്ന് പറയേണ്ടി വരും. അത്ര മികച്ച രീതിയിലാണ് പരാഗ് ഈ സീസൺ തുടങ്ങിയത്. ഇന്ന് വീണ്ടും രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിനായി. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ മുംബൈ ഇന്ത്യൻസിന്റെ മികച്ച ബോളർമാർക്കെതിരെ പക്വതയോടെ ബാറ്റു ചെയ്യാൻ യുവതാരത്തിനായി.
ടോപ് ഓർഡറിക് യശസ്വി ജയ്സാളും ജോസ് ബട്ലറും സഞ്ജു സാംസണും പരാജയപ്പെട്ടപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പരാഗിനായി. തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണ് പരാഗ് ഇന്ന് നേടിയത്. പലരും ബാറ്റ് ചെയ്യാൻ കഷ്ടപ്പെട്ട് പിച്ചിൽ തുടക്കം മുതൽ പന്ത് മിഡിൽ ചെയ്യാൻ പരാഗിന് ഇന്നായി. തുടക്കത്തിൽ സിംഗിൾസ് എടുത്തും ഡബിൾസ് എടുത്തും കളിച്ച പരാഗ് കളി സമ്മർദ്ദയത്തിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ മികച്ച ഷോട്ടുകളിലൂടെ ബൗണ്ടറികളും കണ്ടെത്താനായി. മൂന്ന് പടുകൂറ്റൻ സിക്സുകളും റിയാൻ ഇന്ന് മത്സരത്തിൽ അടിച്ചു.
കഴിഞ്ഞ മത്സരത്തിൽ താരം 84 റൺസ് എടുത്തിരുന്നു. അവസാന സീസണിൽ രാജസ്ഥാൻ റോയൽസിലെ ഏറ്റവും മോശം പ്രകടനം നടത്തിയ താരങ്ങളിൽ ഒന്നായിരുന്നു റിയാൻ പരാഗ്. എന്നാൽ ഈ സീസണിൽ കഠിനപ്രയത്നം നടത്തിയും ഡൊമസ്റ്റിക് ലീഗൽ മികച്ച പ്രകടനം നടത്തിയും തിരിച്ചുവരാൻ റിയാനായി. രാജസ്ഥാൻ റോയൽസ് ഇത്രകാലം അർപ്പിച്ച വിശ്വാസത്തിന് നന്ദി കാണിക്കുകയാണ് യുവതാരം ഇപ്പോൾ.
ഈ സീസൺ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുയ താരമായി പരാഗ് മാറി. 151 റൺസാണ് മൂന്ന് ഇന്നിംഗ്സിൽ നിന്ന് പരാഗ് ഇതുവരെ നേടിയത്.