ആസ്ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കൽ ഹസ്സിക്കും അംബാട്ടി റായുഡുവുനും പിന്നാലെ ഒരു ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി 600 റൺസ് തികയ്ക്കുന്ന താരമായി മാറി റിതുരാജ് ഗെയ്ക്വാഡ്. ഡെൽഹി ക്യാപിറ്റൽസിനെതിരായ ക്വാളിഫയറിലാണ് റിതുരാജ് ഈ നേട്ടം കുറിച്ചത്. 24കാരനായ റിതുരാജ് 50 പന്തുകളിൽ നിന്നും 70 റൺസ് എടുത്താണ് ഡെൽഹിയുടെ 173 ചേസ് ചെയ്യാൻ സഹായിച്ചത്. ഈ സീസൺ ഐപിഎല്ലിൽ 603 റൺസാണ് റിതുരാജ് അടിച്ചു കൂട്ടിയത്.
2013 ഐപിഎല്ലിലാണ് മൈക്കൽ ഹസ്സി 129.51 സ്ട്രൈക്ക് റേറ്റിൽ 17 ഇന്നിംഗ്സുകളിൽ നിന്നായി 733 റൺസുകൾ അടിച്ച് കൂട്ടിയത്. അതേ സമയം റായുഡു സിഎസ്കെയുടെ 2018ലെ ഐപിഎൽ സീസണിലാണ് 602 റൺസ് അടിച്ചത്. ഗെയ്ക്വാഡ് ഈ സീസൺ ഐപിഎല്ലിൽ മികച്ച ഫോമിലാണ്. രാജസ്ഥാൻ റോയൽസിനെതിരെയുള്ള സെഞ്ച്വറിക്ക് പുറമേ നാല് അർദ്ധ സെഞ്ച്വറികളും നേടി.