റിഷഭ് പന്തിന് പകരം അഭിഷേക് ഡെൽഹിയുടെ വിക്കറ്റ് കാക്കും

Newsroom

ഐപിഎൽ 2023 ലെ ഡൽഹി ക്യാപിറ്റൽസ് ടീമിൽ ഋഷഭ് പന്തിന് പകരക്കാരനായി ബംഗാളിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ അഭിഷേക് പോറലിനെ ഉൾപ്പെടുത്തും. പരിക്കേറ്റ് പുറത്തിരിക്കുന്ന പന്ത് ഈ ഐ പി എൽ സീസണിൽ കളിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

Picsart 23 03 29 14 47 36 177

റിഷഭ് പന്തിന്റെ അഭാവത്തിൽ അഭിഷേക് പോറൽ വിക്കറ്റ് കീപ്പുചെയ്യും, വിക്കറ്റ് കീപ്പറായി ഡെൽഹിയുടെ രണ്ടാമത്തെ ഓപ്‌ഷൻ സർഫറാസ് ആയിരിക്കും. 20 കാരനായ പോറെൽ ഇതുവരെ 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും മൂന്ന് ലിസ്റ്റ് എ ഗെയിമുകളിലും മൂന്ന് ടി20കളിലും കളിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ ബറോഡയ്‌ക്കെതിരെയാണ് ഇടംകൈയ്യൻ ബാറ്റർ തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചത്. 30.21 ശരാശരിയിലും ആറ് അർധസെഞ്ചുറിയിലും 695 റൺസ് നേടിയിട്ടുണ്ട്. ലിസ്റ്റ്-എ ക്രിക്കറ്റിൽ അർധസെഞ്ചുറിയും താരത്തിനുണ്ട്.