ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം തവണ ഇരുനൂറോ അധികമോ സ്കോര്‍ വഴങ്ങുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

Sports Correspondent

ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം തവണ 200 അല്ലെങ്കിൽ അതിന് മേലെയുള്ള സ്കോര്‍ വഴങ്ങുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആര്‍സിബിയ്ക്കെതിരെ 200/5 എന്ന സ്കോര്‍ വഴങ്ങിയിരുന്നു. ഇത് 24ാം തവണയാണ് ഐപിഎൽ ചരിത്രത്തിൽ ടീം 200 പ്ലസ് സ്കോര്‍ വഴങ്ങുന്നത്.

23 തവണ 200 അല്ലെങ്കിൽ അതിൽ അധികം സ്കോര്‍ വഴങ്ങിയ പഞ്ചാബ് കിംഗ്സ് ആണ് രണ്ടാം സ്ഥാനത്ത്. കൊൽക്കത്ത(18), ചെന്നൈ(17), ഡൽഹി(16), രാജസ്ഥാന്‍(14), സൺറൈസേഴ്സ്(14), മുംബൈ(11) എന്നിവരാണ് പട്ടിക പൂര്‍ത്തിയാക്കുന്നത്.