കോഹ്‍ലിയ്ക്ക് ഫിഫ്റ്റി, 174 നേടി ആര്‍സിബി

Sports Correspondent

ഡൽഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത്  174 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് – ഫാഫ് കൂട്ടുകെട്ട് ഓപ്പണിംഗ് വിക്കറ്റൽ 42 റൺസ് നേടിയ ശേഷം ഒരു ഘട്ടത്തിൽ 117/2 എന്ന നിലയിൽ നിന്നിരുന്നു ആര്‍സിബി തങ്ങളുടെ ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസിൽ അവസാനിപ്പിക്കുകയായിരുന്നു.

Mitchellmarsh

വിരാട് കോഹ്‍ലി 34 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോള്‍ മഹിപാൽ ലോംറോര്‍(26), ഗ്ലെന്‍ മാക്സ്വെൽ(24), ഫാഫ് ഡു പ്ലെസി(22), ഷഹ്ബാസ് അഹമ്മദ്(12 പന്തിൽ പുറത്താകാതെ 20 റൺസ്) എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയതും ആര്‍സിബിയ്ക്ക് തിരിച്ചടിയായി.

42 റൺസാണ് അനുജ് റാവത്തിന കൂട്ടുപിടിച്ച് ഷഹ്ബാസ് അഹമ്മദ് ഏഴാം വിക്കറ്റിൽ നേടിയത്. റാവത്ത് 15 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 132/6 എന്ന നിലയിൽ നിന്ന് 174/6 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു. ഡൽഹിയ്ക്കായി കുൽദീപ് യാദവും മിച്ചൽ മാര്‍ഷും രണ്ട് വീതം വിക്കറ്റ് നേടി.