ഒരു റൺ ജയം, ചരിത്രമാവർത്തിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രമാവർത്തിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. വീണ്ടും ഒരിക്കൽ കൂടി ഒരു റൺസിന്റെ ജയമാണ് ആർസിബി നേടിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ അവസാന ബോൾ ത്രില്ലറിൽ ആണ് ബാംഗ്ലൂർ ജയം സ്വന്തമാക്കിയത്.

2016ൽ മൊഹാലിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെയും ഈ നേട്ടം ബാംഗ്ലൂർ നേടിയിട്ടുണ്ട്. അവസാന പന്തിൽ ഒരു റൺസിനാണ് ബാംഗ്ലൂർ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഏഴുവിക്കറ്റ് നഷ്ടത്തിൽ 161 നേടിയപ്പോൾ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാനേ സാധിച്ചുള്ളൂ.