ആദ്യ മത്സരത്തിനായി RCB ചെന്നൈയിൽ എത്തി

Newsroom

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി RCB ചെന്നൈയിൽ എത്തി. ഇന്നലെ അർധ രാത്രി ആയിരുന്നു RCB ടീം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. പ്രത്യേക ചാർട്ടഡ് വിമാനത്തിൽ ആയിരുന്നു ടീം എത്തിയത്. മാർച്ച് 22നാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

RCB
ആർ സി ബി 24 03 20 10 26 42 662

വിരാട് കോഹ്ലി ഉൾപ്പെടുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന് വിമാനത്താവളത്തിൽ ആരാധകരിൽ നിന്ന് ഉജ്ജ്വല സ്വീകരണം ആണ് ലഭിച്ചത്. ഇന്ന് മുതൽ ആർ സി ബി ചെന്നൈയിൽ പരിശീലനം നടത്തും. ഇന്നലെ ആർ സി ബി അൺബ്ബോക്സ് ഇവന്റിൽ പങ്കെടുത്ത ശേഷമാണ് ടീം ചെന്നൈയിലേക്ക് വന്നത്. അൺബോക്സ് ഇവന്റിൽ ആർ സി ബി പുതിയ ജേഴ്സിയും ലോഗോയും അവതരിപ്പിച്ചിരുന്നു. കൂടാതെ ആർ സി ബി പേര് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നും മാറ്റിയിരുന്നു.