ഡേവിഡ് വില്ലിയ്ക്ക് 2 കോടി, സിദ്ധാർത്ഥ് കൗളും കരൺ ശർമ്മയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ

Sports Correspondent

ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിയെ ടീമിലെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 2 കോടി രൂപയ്ക്കാണ് താരത്തെ ടീമിലേക്ക് ബാംഗ്ലൂര്‍ എത്തിക്കുന്നത്. മുമ്പ് ഐപിഎൽ കളിച്ച പരിചയമുള്ള സിദ്ധാര്‍ത്ഥ് കൗളിനെയും കരൺ ശര്‍മ്മയെയും ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

സിദ്ധാര്‍ത്ഥ് കൗള്‍ 75 ലക്ഷത്തിനും കരൺ ശര്‍മ്മയെ 50 ലക്ഷത്തിനും ആണ് റോയൽ നിരയിലേക്ക് എത്തുന്നത്. ലവ്നിത് സിസ്സോഡിയയെയും 20 ലക്ഷത്തിന് ടീം സ്വന്തമാക്കി.

22 താരങ്ങളെ ടീമിലെത്തിച്ച ആര്‍സിബിയുടെ പക്കൽ 1.55 കോടി രൂപയാണ് ലേലം അവസാനിക്കുമ്പോള്‍ ഉള്ളത്.