മായങ്കിന്റെ തീയുണ്ടകൾ!! ലഖ്നൗവിന്റെ പേസിന് മുന്നിൽ RCB വീണു!!

Newsroom

Picsart 24 04 02 22 56 45 405
Download the Fanport app now!
Appstore Badge
Google Play Badge 1

RCB-യെ ബെംഗളൂരുവിൽ വന്ന് തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് 182 ർന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആർ സി ബി ലഖ്നൗവിന്റെ ബൗളിംഗിന് മുന്നിൽ തകർന്നു. അവർ 153 റണ്ണിന് ഓളൗട്ട് ആയി. ലഖ്നൗ 28 റൺസിന്റെ വിജയവും നേടി. യുവ പേസർ മായങ്ക് യാദവിന്റെ ബൗളിംഗ് വിജയത്തിൽ നിർണായകമായി.

RCB 24 04 02 22 24 24 102

ഇന്ന് ഓപ്പണർമാരായ വിരാട് കോഹ്ലി 22 റൺസ് എടുത്തും ഫാഫ് ഡുപ്ലസിസ് 19 റൺസും എടുത്താണ് പുറത്തായത്. കോഹ്ലി സിദ്ദാർത്തിന്റെ പന്തിൽ പുറത്തായപ്പോൾ ഫാഫ് റണ്ണൗട്ട് ആവുക ആയിരുന്നു.

പിന്നാലെ വന്ന മാക്സ്വെല്ലിനെ ഡക്കിലും പിന്നാലെ 9 റൺ എടുത്ത ഗ്രീനിനെയും മായങ്ക് പുറത്താക്കി. ഇതിനു ശേഷം പടിദാർ ആർ സി ബിക്കായി പൊരുതി. 20 പന്തിൽ 29 റൺസ് എടുത്ത പടിദാറിനെയും മായങ്ക് പുറത്താക്കി‌. മായങ്ക് യാദവ് 4 ഓവറിൽ ആകെ 14 റൺസ് മാത്രം നൽകി 3 വിക്കറ്റ് ഇന്ന് വീഴ്ത്തി.

അവസാന 4 ഓവറിൽ ആർ സി ബിക്ക് ജയിക്കാൻ 59 റൺസ് വേണമായിരുന്നു. 13 പന്തിൽ 33 റൺസ് എടുത്ത ലോംറോർ ആർ സി ബിക്ക് പ്രതീക്ഷ നൽകി എങ്കിലും വിജയത്തിലേക്ക് അവർ എത്തിയില്ല.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ് ആണ് എടുത്തത്. ക്വിന്റൺ ഡി കോക്ക് നടത്തിയ പോരാട്ടമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

ഡികോക്ക്

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

പൂരന്‍

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.