ഇന്ത്യൻ ആർമിയെ ആദരിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യൻ ആർമിയെ ആദരിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എല്ലാ ഹോം മാച്ചുകളിലും 60 ഇന്ത്യൻ ജവാന്മാരെ ഗാലറിയിൽ എത്തിക്കുമെന്നാണ് ആർസിബി തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ മുംബൈക്കെതിരായ മത്സരത്തിലും ഇത് നടപ്പായിരുന്നു. ഐപിഎല്ലിലെ ആർസിബിയുടെ ഏഴു ഹോം മത്സരങ്ങളിൽ ഇന്ത്യൻ ജവാന്മാർ ഗാലറിയിൽ ഉണ്ടായിരിക്കും. കർണാടക ക്രിക്കറ്റ് അസോസിയേഷനോടും ഭാരതി സിമന്റസിനോടും ചേർന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തരമൊരു തീരുമാനമെടുത്തത്.

പുൽവാമയിൽ ജീവൻ വെടിഞ്ഞ ജവാന്മാർക്ക് വേണ്ടി 20 കോടി രൂപ ബിസിസിഐ നൽകിയിരുന്നു. അതിനു പിന്നാലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ആദ്യ മത്സരത്തിലെ ടിക്കറ്റ് തുകയും നൽകിയിരുന്നു. ഐപിഎൽ ഈ സീസൺ ആരംഭിച്ചത് ഇന്ത്യൻ ആർമിയുടെ സംഗീത വിരുന്നോടു കൂടിയായിരുന്നു.