അവസാന ഓവറിൽ 5 റൺസായിരുന്നു ലക്നൗവിന് വിജയത്തിനായി നേടാന്‍ വേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് മൂന്ന് വിക്കറ്റ്. നിലയുറപ്പിച്ച് ബാറ്റ് വീശിയ ആയുഷ് ബദോനി അതിന് മുമ്പത്തേ ഓവറിൽ പുറത്തായതും ലക്നൗവിന് കാര്യങ്ങള്‍ കടുപ്പമാക്കിയെങ്കിലും അവിടെ നിന്ന് ജയ്ദേവ് ഉനഡ്കടും രവി ബിഷ്ണോയിയും രണ്ട് പന്ത് അവശേഷിക്കെ സ്കോര്‍ ഒപ്പമെത്തിച്ചു.
എന്നാൽ അഞ്ചാം പന്തിൽ ജയ്ദേവ് ക്യാച്ച് നൽകി മടങ്ങിയപ്പോള്‍ അടുത്ത പന്തിൽ സൂപ്പര്‍ ഓവര്‍ ആക്കുവാനുള്ള അവസരം രണ്ട് തവണയാണ് ആര്‍സിബി നഷ്ടപ്പെടുത്തിയത്.
രവി ബിഷ്ണോയിയെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റണ്ണൗട്ടാക്കുവാനുള്ള അവസരം ഹര്‍ഷൽ പട്ടേൽ കളഞ്ഞപ്പോള്‍ അവസാന പന്തിൽ കീപ്പര്‍ ദിനേശ് കാര്‍ത്തിക് പന്ത് കളക്ട് ചെയ്യാതെ ബാംഗ്ലൂരിന് കാര്യങ്ങള്‍ കഷ്ടത്തിലാക്കി.