കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ്ലി. ടോസ് നേടിയ വിരാട് കോഹ്ലി കിംഗ്സ് ഇലവന് പഞ്ചാബിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ബാംഗ്ലൂര്‍ മൂന്ന് വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കുന്നുള്ളു. ടിം സൗത്തിയ്ക്ക് പകരം ഉമേഷ് യാദവ് ബാംഗ്ലൂര്‍ നിരയിലേക്ക് എത്തുന്നു.
നാല് മാറ്റങ്ങളാണ് കിംഗ്സ് ഇലവന് പഞ്ചാബ് നിരയിലുള്ളത്. ഹാര്‍ഡസ് വില്ജോയനു പകരം നിക്കോളസ് പൂരനും അങ്കിത് രാജ്പുതിനു പകരം മുരുഗന് അശ്വിനും ടീമിലെത്തുമ്പോള്‍ മയാംഗ് അഗര്‍വാലും ടീമിലേക്ക് തിരികെ എത്തുന്നു. കരുണ്‍ നായര്‍ക്ക് പകരമാണ് മയാംഗ് തിരികെ എത്തുന്നത്. ഡേവിഡ് മില്ലറിനു പകരം ആന്‍ഡ്രൂ ടൈയും ടീമിലേക്ക് വരുന്നു.
കിംഗ്സ് ഇലവന് പഞ്ചാബ്: ക്രിസ് ഗെയില്‍, ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, സര്‍ഫ്രാസ് ഖാന്, നിക്കോളസ് പൂരന്, മന്ദീപ് സിംഗ്, സാം കറന്, രവിചന്ദ്രന്‍ അശ്വിന്, ആന്‍ഡ്രൂ ടൈ, മുഹമ്മദ് ഷമി, മുരുഗന് അശ്വിന്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, മോയിന്‍ അലി, അക്ഷദീപ് നാഥ്, പവന് നേഗി, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്