ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി. ചെന്നൈ ഇന്ന് തങ്ങളുടെ ഐപിഎലിലെ 200ാം മത്സരത്തിനാണ് ഇറങ്ങുന്നത്. ചെന്നൈ ഈ സീസണിലെ ആദ്യ വിജയത്തിനായാണ് ഇന്നിറങ്ങുന്നത്.
ജോഷ് ഹാസൽവുഡ് ആര്‍സിബി നിരയിൽ എത്തുമ്പോള്‍ ഹര്‍ഷൽ പട്ടേൽ ഇന്ന് കളിക്കുന്നില്ല. താരത്തിന് പകരം സായുഷ് പ്രഭുദേശായി ടീമിലേക്ക് എത്തുമ്പോള്‍ ഡേവിഡ് വില്ലിയാണ് ഹാസൽവുഡിന് വഴിമാറുന്നത്. ചെന്നൈ തങ്ങളുടെ ടീമിൽ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: Robin Uthappa, Ruturaj Gaikwad, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Dwayne Bravo, Chris Jordan, Maheesh Theekshana, Mukesh Choudhary
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: Faf du Plessis(c), Anuj Rawat, Virat Kohli, Glenn Maxwell, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Josh Hazlewood, Mohammed Siraj, Suyash Prabhudessai, Akash Deep