“ഐ പി എല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് അറ്റാക്ക് ആർ സി ബിയുടേത്”

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് 2023ലെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആർ സി ബിക്ക് ആണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ജോഷ് ഹേസിൽവുഡ്
ഇല്ലെങ്കിൽ പോലും അവർക്ക് റീസ് ടോപ്ലി, വനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്,  ഹർഷൽ പട്ടേലും തുടങ്ങി മികച്ച താരങ്ങൾ തന്നെ ഉണ്ട്. മഞ്ജരേക്കർ പറഞ്ഞു.

ആർ സി ബി 23 03 27 11 50 07 824

അവരുടെ ബൗളിംഗ് മികച്ചതാണ്, ഗ്ലെൻ മാക്‌സ്‌വെല്ലിന് പോലും പന്തെറിയാൻ കഴിയും. ഈ ഐ‌പി‌എല്ലിൽ, എന്റെ അഭിപ്രായത്തിൽ, ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആർ‌സി‌ബിയുടേതാണ്, അതാണ് അവരുടെ കരുത്തും. സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ മഞ്ജരേക്കർ പറഞ്ഞു.

ഹർഷൽ പട്ടേൽ, ഡേവിഡ് വില്ലി, കർൺ ശർമ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്, സിദ്ധാർത്ഥ് കൗൾ, ടോപ്ലി എന്നിവരാണ് ആർസിബിയുടെ ബൗളിംഗ് നിരയിലെ താരങ്ങൾ.