സിംബാബ്‍വേയുടെ വിജയം ഒരുക്കി ബെനെറ്റും റാസയും

Sports Correspondent

ബംഗ്ലാദേശിനെതിരെ അഞ്ചാം ടി20യിൽ വിജയം കൈവരിച്ച് സിംബാബ്‍വേ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 157/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേ 18.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് എത്തി. 49 പന്തിൽ 70 റൺസ് നേടിയ ബ്രയന്‍ ബെന്നെറ്റും 46 പന്തിൽ 72 റൺസ് നേടിയ സിക്കന്ദര്‍ റാസയുമാണ് സിംബാബ്‍വേയുടെ വിജയം സാധ്യമാക്കിയത്. ഷാക്കിബ് അൽ ഹസന്‍ തന്റെ നാലോവറിൽ 9 റൺസ് മാത്രം വിട്ട് നൽകി ഒരു വിക്കറ്റ് നേടിയെങ്കിലും സിംബാബ്‍വേയുടെ വിജയം തടയിടാന്‍ അത് പോരായിരുന്നു.

Zimbabwebangladesh

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി മഹമ്മുദുള്ള(54), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(36), ഷാക്കിബ്(21), ജാക്കര്‍ അലി (11 പന്തിൽ പുറത്താകാതെ 24) എന്നിവരാണ് റൺസ് കണ്ടെത്തിയത്. സിംബാബ്‍വേയ്ക്കായി മുസറബാനി രണ്ടും ബ്രയന്‍ ബെനെറ്റ് 2 വിക്കറ്റും നേടി.

Zimbabwe