ഐപിഎൽ 2023 ഫൈനലില്‍ അമ്പാട്ടി റായിഡു നേടിയ സിക്സാണ് ടൂര്‍ണ്ണമെന്റിലെ ഷോട്ട് എന്ന് പറഞ്ഞ് മൊഹമ്മദ് കൈഫ്. മെൽബേണില്‍ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വിരാട് കോഹ്‍ലി നേടിയ ഐതിഹാസികമായ സിക്സിന് വളരെ സമാനമായിരുന്നു ഈ സിക്സ് എന്നും കൈഫ് വ്യക്തമാക്കി.
മത്സരത്തിൽ രവീന്ദ്ര ജഡേജ അവസാന രണ്ട് പന്തിൽ ഒരു സിക്സും ഫോറും നേടി മത്സരം ഗുജറാത്തിൽ നിന്ന് തട്ടിയെടുത്തപ്പോള്‍ നിര്‍ണ്ണായക സംഭാവനയാണ് അമ്പാട്ടി റായിഡു തന്റെ അവസാന ഐപിഎൽ മത്സരത്തിൽ നേടിയത്. 8 പന്തിൽ നിന്ന് താരം 19 റൺസാണ് നേടിയത്. മത്സരത്തിൽ താരം നേരിട്ട ആദ്യ മൂന്ന് പന്തിൽ മോഹിത് ശര്‍മ്മയ്ക്കെതിരെ 16 റൺസാണ് റായിഡു നേടിയത്.
മത്സരത്തിന്റെ ആ ഘട്ടത്തിൽ വളരെ പ്രാധാന്യമേറിയ ഇന്നിംഗ്സായിരുന്നു അമ്പാട്ടി റായിഡുവിന്റേതെന്നും താരത്തിന് തന്റെ ഐപിഎൽ കരിയര്‍ മികച്ച രീതിയിൽ അവസാനിപ്പിക്കാനായി എന്നും കൈഫ് പറഞ്ഞു.