അമ്പയര്‍മാരുടെ തീരുമാനത്തെ വിമര്‍ശിച്ചു, അശ്വിനെതിരെ പിഴ

Sports Correspondent

രാജസ്ഥാന്‍ റോയൽസ് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനെതിരെ പിഴ വിധിച്ച് ഐപിഎൽ ഗവേണിംഗ് കൗൺസിൽ. ഇന്നലെ ചെന്നൈയ്ക്കെതിരെയുള്ള വിജയത്തിന് ശേഷം പ്രതികരിക്കുമ്പോളാണ് താരം അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ചിലപ്പോള്‍ തന്നെ അതിശയിപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നു.

അമ്പയര്‍മാര്‍ ഡ്യു കാരണം പന്ത് മാറ്റിയത് തന്നെ അതിശയിപ്പിച്ചുവെന്നും ബൗളിംഗ് സൈഡ് അത് ആവശ്യപ്പെടാതെയാണ് ഇത് ചെയ്തതെന്നതും ഓര്‍ക്കണമെന്ന് മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം.

മാച്ച് ഒഫീഷ്യലുകളെ അപകീര്‍ത്തിപ്പെടുത്തി എന്നതാണ് അശ്വിനെതിരെയുള്ള കുറ്റം. താരത്തിന്റെ മാച്ച് ഫീസിന്റെ 25 ശതമാനം ആണ് പിഴയായി വിധിച്ചിരിക്കുന്നത്.