ടോപ് 3 ലക്ഷ്യമാക്കി പഞ്ചാബും ഗുജറാത്തും, ബൗളിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത്

Sports Correspondent

Alzarrijosephgujarattitans
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇരു ടീമുകളും തങ്ങളുടെ കഴിഞ്ഞ മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ഈ മത്സരത്തിനെത്തുന്നത്. ഗുജറാത്താകട്ടേ റിങ്കു സിംഗിന്റെ അവസാന ഓവറിലെ അഞ്ച് സിക്സുകളിൽ കാല്‍ വഴുതിയപ്പോള്‍ സൺറൈസേഴ്സിനെതിരെ ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടത്തിനും പഞ്ചാബിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.

ഗുജറാത്തിനായി മോഹിത് ശര്‍മ്മ തന്റെ അരങ്ങേറ്റം ഇന്ന് കുറിയ്ക്കും. ശിഖര്‍ ധവാനെതിരെ മികച്ച ബൗളിംഗ് പുറത്തെടുത്തിട്ടുള്ള താരമാണ് മോഹിത്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും മത്സരത്തിൽ തിരികെ എത്തുന്നുണ്ട്.

തന്റെ ടീമിലെ മാറ്റങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അതിന് പേപ്പര്‍ നോക്കണമെന്നുമാണ് ഹാര്‍ദ്ദിക് പറഞ്ഞത്. ടോസ് നഷ്ടമായത് തന്നെ അലട്ടുന്നില്ലെന്നും മികച്ച ക്രിക്കറ്റ് കളിക്കുക എന്നതാണ് പോംവഴിയെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.

പഞ്ചാബ് നിരയിൽ ഭാനുക രാജപക്സയും കാഗിസോ റബാഡയും ടീമിലേക്ക് എത്തുമ്പോള്‍ നഥാന്‍ എല്ലിസിനും സിക്കന്ദര്‍ റാസയ്ക്കും ടീമിലെ സ്ഥാനം നഷ്ടമാകുന്നു.

പഞ്ചാബ് കിംഗ്സ്: Prabhsimran Singh, Shikhar Dhawan(c), Matthew Short, Bhanuka Rajapaksa, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Kagiso Rabada, Rishi Dhawan, Arshdeep Singh

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Mohammed Shami, Mohit Sharma, Joshua Little