ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് വേണ്ടി രാജസ്ഥാൻ റോയൽസ് യു.എ.ഇയിലെത്തി. 2008 ഐ.പി.എല്ലിലെ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് ആണ് യു.എ.ഇയിലെത്തിയ ആദ്യ ഐ.പി.എൽ ടീം. ഇന്ന് രാവിലെ മറ്റൊരു ഐ.പി.എൽ ടീമായ കിങ്‌സ് ഇലവൻ പഞ്ചാബും യു.എ.ഇയിൽ എത്തിയിരുന്നു.
യു.എ.ഇ യിലേക്ക് തിരിക്കുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് പൂർത്തിയാക്കുകയും നെഗറ്റീവ് ആവുകയും ചെയ്തതിന് ശേഷമാണ് ടീമുകൾ യു.എ.ഇയിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് യു.എ.ഇയിലെത്തിയ ടീമുകൾ 6 ദിവസം ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം പരിശീലനം ആരംഭിക്കും. ഇതിനിടയിൽ താരങ്ങൾ 3 തവണ കൊറോണ ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും വേണം.
ദുബായിലെ ഐ.സി.സി അക്കാദമിയിലെ സൗകര്യങ്ങളും അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളുമാണ് ഐ.പി.എൽ ടീമുകൾ ഉപയോഗിക്കുക.