രണ്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ്

- Advertisement -

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ താരങ്ങളുടെ പേര് വിവരങ്ങൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ പരിശീലന ക്യാമ്പിന് തൊട്ട് മുൻപ് നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്.

താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളുമടക്കം 50 പേരെ ടെസ്റ്റ് ചെയ്തതിൽ നിന്നാണ് 2 താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടത്. താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. എന്നാൽ താരങ്ങൾക്ക് പകരക്കാരായി ക്യാമ്പിലേക്ക് പുതിയ ആളുകളെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് വേണ്ടിയുള്ള ഈ ക്യാമ്പ് ഓഗസ്റ്റ് 22 വരെ നീണ്ടു നിൽക്കും

Advertisement