രാജസ്ഥാൻ റോയൽസിന് തിരിച്ചടി, ആർച്ചറിന് ഐ പി എല്ലിന്റെ ആദ്യ പകുതി നഷ്ടമാകും

രാജസ്ഥാൻ റോയൽസ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് വരുന്നത്‌. അവരുടെ പ്രധാന പേസ് ബൗളറായ ജോഫ്ര ആർച്ചർ ഐ പി എല്ലിന്റെ ആദ്യ പകുതിക്ക് ഉണ്ടായേക്കില്ല. താരത്തിന്റെ എൽബോയ്ക്ക് ഏറ്റ പരിക്ക് ആണ് താരം ഐ പി എല്ലിൽ നിന്ന് വിട്ടുനിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നത്. ആർച്ചറിന്റെ എൽബോയ്ക്ക് വേദന അനുഭവപ്പെടുന്നതായൊ താരം ഇംഗ്ലണ്ട് ടീം ഡോക്ടർമാരെ അറിയിച്ചിരുന്നു.

ഈ പരിക്ക് ഭേദമാക്കാൻ വിശ്രമം എടുക്കാൻ ആണ് താരത്തിന് ലഭിച്ച നിർദേശം. ആർച്ചർ ഇംഗ്ലണ്ടിന്റെ ഇന്ത്യക്ക് എതിരായ ഏകദിന മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കും. അവസാന ടി20 കഴിഞ്ഞതോടെ താരം ഇംഗ്ലണ്ടിലേക്ക് മടങ്ങുക ആണ്. ഇനി ഐ പി എലിന്റെ പകുതിക്ക് വെച്ച് മാത്രമെ താരം ഇന്ത്യയിലേക്ക് മടങ്ങി എത്തുകയുള്ളൂ.