പരാജയം മറക്കാൻ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബിന് എതിരെ

Newsroom

Picsart 24 05 15 01 15 17 833
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടും. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയം തന്നെയാകും രാജസ്ഥാൻ ആഗ്രഹിക്കുന്നത്. അവസാന മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട രാജസ്ഥാൻ ഇപ്പോൾ അത്ര മികച്ച അവസ്ഥയിൽ അല്ല. ഇന്നലെ ലഖ്നൗ പരാജയപ്പെട്ടതോടെ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച രാജസ്ഥാന് ഇന്ന് സമ്മർദ്ദം ഇല്ലാതെ കളിക്കാം.

രാജസ്ഥാൻ 24 05 15 01 15 36 454

ഇനി രാജസ്ഥാൻ റോയൽസിന് ഇന്നത്തെ മത്സരം ഉൾപ്പെടെ രണ്ടു മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. വിജയ വഴിയിലേക്ക് മടങ്ങി വരികയും ഒപ്പം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കുകയും ആകും രാജസ്ഥാന്റെ ലക്ഷ്യം. ആദ്യ രണ്ടിലെ ഒരു സ്ഥാനം കൊൽക്കത്ത ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

ബട്ലർ ഇല്ലാത്തതിനാൽ ഇന്ന് രാജസ്ഥാനായി ആര് ഓപ്പണിംഗ് ഇറങ്ങും എന്നതും ഏവരും ഉറ്റു നോക്കുന്ന കാര്യമാണ്‌. ഇതിനകം പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച പഞ്ചാബ് കിങ്സ് അവസാന സ്ഥാനത്ത് നിന്ന് കരകയറാൻ ആകും ശ്രമിക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.