“ഈ പ്രകടനം ദയനീയം, പറയാൻ വാക്കുകൾ ഇല്ല”

Newsroom

ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും പരാജയപ്പെട്ടതോടെ പഞ്ചാബ് കിങ്സിന്റെ പ്രതീക്ഷകൾ മങ്ങുകയാണ്. ഇന്നത്തെ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു എന്ന് പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ പറഞ്ഞു. തനിക്ക് ഈ പ്രകടനത്തെ കുറിച്ച് പറയാൻ ഒന്നും കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പുതിയ വേദിയുമായി പെട്ടെന്ന് ടീം ഇണങ്ങണമായിരുന്നു എന്നും അതിനായില്ല എന്നും രാഹുൽ പറഞ്ഞു.

പ്രതീക്ഷിച്ചതിനേക്കാൾ മുപ്പതോളം കുറവ് റൺസ് മാത്രമേ ടീം എടുത്തുള്ളൂ. പിച്ചിന് വേഗവും ബൗൺസും കുറവായിരുന്നു എന്നും അതുകൊണ്ട് തന്നെ ബാറ്റു ചെയ്യുക എളുപ്പാമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇനി കുറച്ചു മത്സരങ്ങൾ കൂടെ പ്രതീക്ഷയുണ്ട്. പറ്റിയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുകൊണ്ട് വിജയ പാതയിലേക്ക് പെട്ടെന്ന് എത്തണം എന്നും പഞ്ചാബ് ക്യാപ്റ്റൻ പറഞ്ഞു.