രാഹുലിന് പ്രത്യേക വിരുന്ന് ഒരുക്കി ലഖ്നൗ ഉടമ

Newsroom

ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഫ്രാഞ്ചൈസി സഹ-ഉടമ സഞ്ജീവ് ഗോയങ്ക ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിന് ന്യൂഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ പ്രത്യേക അത്താഴം ഒരുക്കി. ഡൽഹിക്കെതിരായ എൽഎസ്ജിയുടെ നിർണായക ഐപിഎൽ 2024 മത്സരത്തിന് ഒരു ദിവസം മുമ്പായിരുന്നു വിരുന്ന്. കൂടിക്കാഴ്ചയ്ക്കിടെ സഞ്ജീവ് ഗോയങ്ക കെഎൽ രാഹുലിനെ ആലിംഗനം ചെയ്യുന്നതും ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ലഖ്നൗ 24 05 14 19 45 05 539

സൺറൈസേഴ്സിനോട് LSG തോറ്റതിനു ശേഷം ഗൊയെങ്ക രാഹുലിനെ ശകാരിക്കുന്ന വീഡിയോ അന്ന് വൈറലായിരുന്നു. അന്ന് മുതൽ ഇതു സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയർന്നിരുന്നു. ഈ പ്രശ്നങ്ങൾക്ക് അന്ത്യമായാണ് ഈ വിരുന്ന് കണക്കാക്കപ്പെടുന്നത്. അന്ന് രാഹുലിനോട് ആ രീതിയിൽ സംസാരിച്ചതിന് പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്ക് ഉൾപ്പെടെ ഗൊയെങ്കയെ വിമർശിച്ചിരുന്നു.