ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് മുന്നിൽ 211 റൺസ് വിജയ ലക്ഷ്യം നൽകി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും കെഎൽ രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയ 210 റൺസ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയുടെ കാര്യങ്ങള്‍ കടുപ്പത്തിലാക്കിയത്.

ക്വിന്റൺ ഡി കോക്ക് തന്റെ സിക്സടി മേളം തുടര്‍ന്നപ്പോള്‍ 210 റൺസാണ് ലക്നൗ നേടിയത്. 70 പന്തിൽ 140 റൺസ് നേടിയ താരം തന്റെ ഇന്നിംഗ്സിൽ 10 ഫോറും 10 സിക്സും നേടി. കെഎൽ രാഹുല്‍ 51 പന്തിൽ 68 റൺസ് നേടി രാഹുലും പുറത്താകാതെ നിന്നപ്പോള്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരായി നിൽക്കുവാനായിരുന്നു വിധി.
മത്സരത്തിന്റെ മൂന്നാം ഓവറിൽ ഡി കോക്കിന്റെ ക്യാച്ച് അഭിജിത് തോമര്‍ കളഞ്ഞത് കൊല്‍ക്കത്തയ്ക്ക് വലിയ തലവേദനയായി മാറുകയായിരുന്നു.













