കില്ലര്‍ മില്ലര്‍ പഞ്ചാബില്‍ തന്നെ, മക്കല്ലം ബാംഗ്ലൂരിലേക്ക്

Sports Correspondent

തങ്ങള്‍ വാങ്ങിച്ച പല താരങ്ങളെയും മറ്റു ഫ്രാഞ്ചൈസികള്‍ RTM ഉപയോഗിച്ച് തിരിച്ചുപിടിച്ചപ്പോള്‍ മില്ലറുടെ കാര്യത്തില്‍ പകരം വീട്ടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ആര്‍ടിഎം ഉപയോഗിച്ച് മുംബൈയില്‍ നിന്നാണ് താരത്തെ പഞ്ചാബ് തിരികെ പിടിച്ചത്. 3 കോടി രൂപയ്ക്കാണ് മില്ലറെ പഞ്ചാബ് സ്വന്തമാക്കിയത്.

അതേ സമയം ചെന്നൈ സൂപ്പര്‍ കിംഗ്സിനു ബ്രണ്ടന്‍ മക്കല്ലത്തിന്റെ സേവനം ലഭ്യമാവില്ല. താരത്തിനെ 3.6 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു. ബ്രാവോയെയും ഫാഫ് ഡു പ്ലെസിയെയും നിലനിര്‍ത്താന്‍ തങ്ങളുടെ പക്കലുള്ള RTM ചെന്നൈ ഉപയോഗിച്ച് തീര്‍ത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial