നിര്‍ണ്ണായക പോരാട്ടത്തിനായി പഞ്ചാബും കൊല്‍ക്കത്തയും, ടോസ് അറിയാം

Sports Correspondent

പ്ലേ ഓഫ് സാധ്യതകളിലെ ഏറ്റവും നിര്‍ണ്ണായക മത്സരത്തിനായി കിംഗ്സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് മൊഹാലിയില്‍ ഏറ്റുമുട്ടുന്നു. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 10 പോയിന്റ് വീതമുള്ള പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും ഇന്നത്തെ വിജയം ഏറെ നിര്‍ണ്ണായകമാണ്. ജയിക്കാത്ത പക്ഷം പ്ലേ ഓഫ് സാധ്യതകള്‍ നിലവിലുണ്ടെങ്കിലും മറ്റു ഫലങ്ങളെ ആശ്രയിച്ച് മാത്രമായിരുന്നു സാധ്യത. റണ്‍റേറ്റ് കൂടി പരിഗണിക്കപ്പെടുമ്പോള്‍ സണ്‍റൈസേഴ്സിനോട് ടീമുകള്‍ പിന്തള്ളിപ്പോകുവാനുള്ള സാധ്യതയും ഏറെയാണ്.

കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോള്‍ പഞ്ചാബ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. സാം കറനും ആന്‍ഡ്രൂ ജെ ടൈയും ടീമിലേക്ക് എത്തുമ്പോള്‍ മില്ലറും മുജീബും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, നിക്കോളസ് പൂരന്‍, രവിചന്ദ്രന്‍ അശ്വിന്‍, സാം കറന്‍, പ്രഭ്സിമ്രാന്‍ സിംഗ്, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ആന്‍ഡ്രൂ ടൈ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, ശുഭ്മന്‍ ഗില്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, റിങ്കു സിംഗ്, പിയൂഷ് ചൗള, സന്ദീപ് വാര്യര്‍, ഹാരി ഗുര്‍ണേ