ക്വാഡ്രപിളിനായി അവസാനം വരെ ശ്രമിക്കും എന്ന് ക്ലോപ്പ്

ലിവർപൂൾ ഇന്നലെ എഫ് എ കപ്പ് കിരീടം നേടിയതോടെ ഈ സീസണിൽ അവരുടെ കിരീട നേട്ടം രണ്ടാക്കി ഉയർത്തി. ലീഗ് കപ്പും എഫ് എ കപ്പും. ഇനി രണ്ട് കിരീടങ്ങൾ കൂടി അവർക്ക് മുന്നിൽ ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും. ഇത് രണ്ടും കൂടെ നേടിയാൽ അത് ഒരു ചരിത്രമാകും. ഇംഗ്ലണ്ടിൽ ക്വാഡ്രപിൾ നേടുന്ന ആദ്യ ക്ലബായി ലിവർപൂൾ മാറും. പ്രീമിയർ ലീഗിൽ കിരീടം നേടുക പ്രയാസം ആണെങ്കിലും അവസാനം വരെ ക്വാഡ്രപിളിനായി പുഷ് ചെയ്യും എന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു.

ക്വാഡ്രിപിളിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ ആവേശകരമാണെന്ന് ക്ലോപ്പ് പറഞ്ഞു. ഞങ്ങൾ ചൊവ്വാഴ്ച സതാംപ്ടണിനെതിരെ കളിക്കുകയാണ്. ആർക്കൊക്കെ കളിക്കാനാകുമെന്ന് ഞങ്ങൾക്ക് ഒരു സൂചനയുമില്ല. നമുക്ക് കുറച്ച് മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. ക്ലോപ്പ് പറഞ്ഞു.

“ക്വാഡ്റപ്പിളിനായി പൊരുതുന്നത് കഠിനമായിരിക്കും. സിറ്റി മൂന്ന് പോയിന്റ് മുന്നിലാണ്, മികച്ച ഗോൾ വ്യത്യാസവുമുണ്ട്. വെസ്റ്റ് ഹാമിൽ അവർ വിജയിച്ചാൽ പിന്നെ പ്രീമിയർ ലീഗ് കിരീടം നേടുക ബുദ്ധിമുട്ടാണ്.” – ക്ലോപ്പ് പറഞ്ഞു.

ഇനി പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോൾ സിറ്റി മൂന്ന് പോയ്ന്റിന് മുന്നിലാണ്.