സീസൺ തുടങ്ങും മുമ്പ് സഞ്ജുവിന്റെ രാജസ്ഥാന് തിരിച്ചടി

Newsroom

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന് സീസൺ ആരംഭിക്കും മുമ്പ് വലിയ തിരിച്ചടി. അവരുടെ 28 കാരനായ പേസർ പ്രസീദ് കൃഷ്ണ ഈ സീസണിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ഇടത് കാലിന് പരിക്കേറ്റതിനാൽ താരത്തിന് ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2024 സീസൺ നഷ്ടമാകുമെന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സഞ്ജു 24 03 12 13 28 53 621

പരിക്ക് മാറാനായി അടുത്തിടെ പ്രസീദ് ഒരു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വലംകൈയൻ പേസർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസ പ്രക്രിയക്ക് വിധേയനാകും. വേഗത്തിൽ സുഖം പ്രാപിക്കാൻ ഫ്രാഞ്ചൈസി അദ്ദേഹത്തിന് ആശംസകൾ നേരുന്നു എന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. പ്രസീദിന് പകരം ആരെയും ഇതുവരെ രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചിട്ടില്ല.